Malappuram District Sports Council

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍

1970 ലാണ്. മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിലവില്‍ വന്നത്. ജില്ലയില്‍ സ്പോര്‍ട്സ് അസോസിയേഷനുകള്‍ രൂപീകരിക്കുന്നതിലും, അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ജില്ലയില്‍ ജില്ലാ സംസ്ഥാന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സഹകരണങ്ങള്‍ നല്‍കി ജില്ലയെ കായിക രംഗത്തേക്ക് കൊണ്ടു വന്നു. ആരംഭകാലത്ത് പരിശീലകരെ പറഞ്ഞയച്ച് ക്ലബ്ബുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിംഗ് ക്യാന്പുകള്‍ സംഘടിപ്പിച്ച് ജനങ്ങളില്‍ കായിക അവബോധം വളര്‍ത്തിയെടുക്കുന്നതിന് നടപടികള്‍ ചെയ്തുവന്നു. തുടര്‍ന്ന് അതാത് കാലങ്ങളില്‍ വന്ന കമ്മിറ്റികള്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ഇന്‍റോര്‍ സ്റ്റേഡിയം സ്ഥാപിച്ചതും ആയതില്‍ മള്‍ട്ടി ജിം സ്ഥാപിച്ചതും ഇതിന്‍റെ ഭാഗമായാണ്. പിന്നീട് 20082009 മുതല്‍ കോട്ടപ്പടി സ്റ്റേഡിയം പുനരുദ്ധാരണ പ്രവര്‍ത്തി ഇന്‍ഡോര്‍ സ്റ്റേഡിയം പുനരുദ്ധാരണ പ്രവര്‍ത്തി മഞ്ചേരിയിലെ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണ പ്രവര്‍ത്തി, പൊന്നാനിയുലെ ബിയ്യം കായല്‍ വാട്ടര്‍ സ്പോര്‍ട്സ് സെന്‍റര്‍, എം.ഇ.എസ് കോളേജ്, എം.എസ്.പി സ്കൂള്‍ ഇ.എം.ഇ.എ കോളേജ് എന്നീ സ്പോര്‍ട്സ് ഹോസ്റ്റലുകളും, മഞ്ചേരി, നിറമരുതൂര്‍ എന്നിവിടങ്ങളിലെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളും സ്ഥാപിച്ചു. കൂടാതെ പരിശീലന പദ്ധതികളായി ഫുട്ബോളിന് 8 സ്കൂളുകളില്‍ വിഷന്‍ ഇന്ത്യ പദ്ധതി , ഫുട്ബോള്‍, ഖോഖോ, വോളീബോള്‍, റെസ്ലിംഗ് എന്നിവ വള്ളിക്കുന്ന്, താഴെക്കോട് എന്നിവിടങ്ങളില്‍ റൂറല്‍ പരിശീലന കേന്ദ്രം , മഞ്ചേരി, ചെമ്മാന്‍കടവ്, തിരുനാവായ എന്നിവിടങ്ങളില്‍ ബാസ്ക്കറ്റ്ബോള്‍ ടേബിള്‍ ടെന്നീസ്, ഹോക്കി, അത്ലറ്റിക്സ് എന്നിവക്ക് ഡേ ബോര്‍ഡിംഗ് പരിശീലന കേന്ദ്രങ്ങള്‍, എന്നിവ പിന്നീട് സ്ഥാപിക്കുകയുണ്ടായി. കൂടാതെ പൈക്ക പദ്ധതി പ്രകാരവും, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേനയും, കായികയുവജന കാര്യാലയം മുഖേനയും വിവിധ പഞ്ചായത്തുകള്‍ക്കും സ്കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുമായി സാന്പത്തിക സഹായം നല്‍കിയും ജില്ലയില്‍ കായിക അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക നല്‍കുവാന്‍ ഇത് വരെ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും കായിക വകുപ്പ് ഡയറക്ടറുടെയും വിവിധ പദ്ധതിയും എല്ലാ വര്‍ഷവും നടത്തേണ്ടതായ പദ്ധതികളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തി വരുന്നു.

Latest News

Kottappadi Football Stadium Shopping Complex Re-Auction/Tender

മലപ്പുറം ജില്ലാ സ്പോര്ട്സ് കൗണ്സില് സിവില് സ്റ്റേഷന്, മലപ്പുറം - 676505, ഫോണ് : 0483 2734701 ക....

Expression of Interest - Malabar premier League

Malappuram District Sports Council Civil Station, Malappuram Inviting expression of interest ....

Rajiv Gandhi Khel Abhiyan (RGKA) 2014-15

Application Form for Sports Complex in Block Pnachayath 2014-15. For More Details Contact us.......

District Sports Hostel Selection 2015-16

Venue : Kootilangadi MSP Ground on 30TH December2014....

മലബാര്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ സഹകരത്തോടെ നടത്താന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ ഫുട്ബോള്‍ പ്രേമികളുടെ പൊതുവികാരവും സ്വപ്നവുമായ ജില്ലാതല IPL മോഡല്‍ മലബാര്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന് കേരളാ ഫുട്ബോള്‍ അസോസിയേഷന്‍റെ അംഗീകാരം ലഭിച്ച വിവരം മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ.കെ.ബിജു ഐ.എ.എസ്. അവര്‍കള്‍ പ്രഖ്യാപിച്ചു.

tabs_shortcode2

PYKKA Project

നമ്മുടെ ജന സംഖ്യയുടെ എഴുപതു ശതമാനത്തോളം വരുന്ന കുട്ടികളുടെയും, കൗമാര പ്രായക്കാരുടെയും, ചെറുപ്പക്കാരുടെയും സര്‍വതോമുഖമായ വികാസത്തില്‍ സ്പോര്‍ട്സിനും കായിക വിദ്യാഭ്യാസത്തിനും നിര്‍ണ്ണായകമായ പങ്കു വഹിക്കാനുണ്ട്. സ്പോര്‍ട്സ് മേഖലയുടെ വികാസം യുവജനങ്ങളുടെ യുവജനങ്ങളുടെ വികാസത്തിന്‍റെ ഭാഗമാണെന്നും, യുവജനങ്ങളുടെ വികാസം ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നുമുള്ള കാഴ്ചപ്പാടോടുകൂടി ദേശീയ സ്പോര്‍ട്സ് നയം 2011 സ്പോര്‍ട്സിന് വിശാലമായ അടിത്തറ എന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കു....

Sports Complex Project

മലപ്പുറം ജില്ലയിലെ കായിക വികസന പരിപാടിയില്‍ ജില്ലയിലെ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കായികസംഘടനകളും ജില്ലയിലെ മറ്റുകായിക പ്രേമികളുംവളരെ നല്ല പങ്ക് വഹിക്കുന്നുണ്ട്. ആയതിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ കായിക വികസന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നുണ്ട്. ജില്ലയിലെ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേനയും നേരിട്ട് വിവിധ വിദ്യാഭ്യാ സസ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്കൂളുകള്‍ക്കും പൈക്ക ഫണ്ടും, തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഫണ്ടും മറ്റു ഫണ്ടുകളും അടിസ്ഥാന വികസനത്തിന് അനുവദിച്ചിട്ടുണ്ട്.