Malappuram District Sports Council

ഇന്‍റോര്‍ സ്റ്റേഡിയം

സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ 25 സെന്‍റ് സ്ഥലത്ത് മലപ്പുറത്തിന്‍റെ ഹൃദയഭാഗത്ത് ചെറുതാണെങ്കിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍മ്മിച്ച ഇന്‍റോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്‍റണ്‍ രാവിലെയും, വൈകുന്നേരവും കളിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാഡ്മിന്‍റണ്‍, തൈക്കോണ്ടോ, ടേബിള്‍ ടെന്നീസ്, ജൂഡോ, വുഷു, കളരിപ്പയറ്റ്, ജിംനാസ്റ്റിക്സ്, ചെസ്സ് എന്നിവയില്‍ കോച്ചിംഗ് ക്യാന്പുകളും സംഘടിപ്പിച്ച് വരുന്നു. കൂടാതെ ജില്ലാ തലത്തിലുള്ള മത്സരങ്ങളും ജില്ലക്ക് അനുവദിക്കുന്ന സംസ്ഥാനതല മത്സരങ്ങളും ഇവിടെ സംഘടിപ്പിച്ച് വരുന്നു.

1984 ഫെബ്രുവരി 9 ന് മലപ്പുറം എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഇന്‍റോര്‍ സ്റ്റേഡിയത്തിന് ശിലാ സ്ഥാപനം നടത്തി. 1985 മാര്‍ച്ച് 15 ബഹു. സ്പോര്‍ട്സ് വകുപ്പ് മന്ത്രി ശ്രീ.കെ.പി. നൂറുദ്ദീന്‍ ഇന്‍റോര്‍ സ്റ്റേഡിയം ഉല്‍ഘാടനം ചെയ്തു. തദവസരത്തില്‍ ബഹു. മലപ്പുറം എം.എല്‍.എ.ശ്രീ.പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍റോര്‍ സ്റ്റേഡിയത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍വ്വഹിക്കുകയുണ്ടായി. പുനരുദ്ധാരണ പ്രവര്‍ത്തിക്ക് 15052008 ന് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ്കുട്ടി ശിലസ്ഥാപനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. കിളിയമണ്ണില്‍ യാക്കൂബ് അദ്ധ്യക്ഷത വഹിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തി കഴിഞ്ഞ് ഇന്‍റോര്‍ സ്റ്റേഡിയത്തിന്‍റെ ഉല്‍ഘാടനം 11122009 ന് ബഹു. സ്പോര്‍ട്സ് വകുപ്പ് മന്ത്രി ശ്രീ. എം. വിജയകുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബഹു. മലപ്പുറം എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു.