Malappuram District Sports Council

ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് & ഫുട്ബോള്‍ അക്കാഡമി പദ്ധതി.

കായിക കേരളത്തിനും, ഭാരതത്തിനും തന്നെ അഭിമാനിക്കാനാവുമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് & ഫുട്ബോള്‍ അക്കാഡമി പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തി 2013 ന്‍റെ അവസാനത്തോടെ പൂര്‍ത്തിയാവും . മഞ്ചേരി മുന്‍സിപ്പാലിറ്റി കായിക വകുപ്പിന് കൈമാറിയ പയ്യനാട്ടെ 25.25 ഏക്കര്‍ സ്ഥലത്താണ് ഈ കായിക സമുച്ചയം ഉയര്‍ന്ന് വരുന്നത്. സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജന പ്രതിനിധികളില്‍ നിന്നും, വിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള പങ്കാളിത്തത്തിലുടെയാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുക. ഒന്നാം ഘട്ട പദ്ധതിയ്ല്‍ ഫൂട്ബോള്‍ ഗ്രൗണ്ട്, 400 മീറ്റര്‍ ട്രാക്ക്, പ്രാക്ടീസ് ഗ്രൗണ്ടുകള്‍ , ഗ്യാലറി, ടൂര്‍ണ്ണമെന്‍റുകള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ നടത്തുവാനാവശ്യമായ മറ്റു സൗകര്യങ്ങള്‍, 100 പേര്‍ക്ക് താമസിക്കാനാവശ്യമായ ഹോസ്റ്റല്‍ സൗകര്യം, മത്സരങ്ങള്‍ നടത്തുന്പോള്‍ കായിക താരങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള ഡോര്‍മെറ്ററി സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍റോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ്പൂള്‍, ക്രിക്കറ്റ് സ്റ്റേഡിയം വിവിധ കളികള്‍ക്കാവശ്യമായ കളിസ്ഥലങ്ങള്‍ എന്നിവ വിഭാവനം ചെയ്യുന്നു.

ഒന്നാം ഘട്ട പ്രവര്‍ത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് 12062010 ന് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ്കുട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. ബഹു. സ്പോര്‍ട്സ് വകുപ്പ് മന്ത്രി ശ്രീ. എം. വിജയകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.