
കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം
റവന്യൂ വകുപ്പ് ലീസിന് മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറിയ 2.79 ഏക്കര്‍ സ്ഥലത്ത് ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മാണം പുരോഗമിച്ച് വരുന്നു. നിര്‍മ്മാണ പ്രവര്‍ത്തി 2013 ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാവും. സ്റ്റേഡിയം കോംപ്ലക്സിനോടനുബന്ധിച്ച് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നം ലഭ്യമാകുന്ന തുക സ്റ്റേഡിയത്തിന്റെ അറ്റകുററ പണികള്‍ക്കും , ജില്ലയുടെ കായിക വികസനത്തിനുമായിരിക്കും ഉപയോഗിക്കുക. നിര്‍മ്മാണ പ്രവര്‍ത്തിക്ക് 04052010ന് ബഹു. സ്പോര്‍ട്സ് വകുപ്പ് മന്ത്രി ശ്രീ. എം. വിജയകുമാര്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബഹു. മലപ്പുറം എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രസ്തുത പ്രവര്‍ത്തിയുടെ 90% പ്രവര്‍ത്തിയും പൂര്‍ത്തിയായി 2014 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.