Malappuram District Sports Council

കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയം ഷോപ്പിംഗ്‌ കോംപ്ലെക്സ് പുനർ ലേലം

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൌൺസിൽ

സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505, ഫോൺ: 0483 273 4701 

കോട്ടപ്പടി  ഫുട്ബോൾ  സ്റ്റേഡിയം   ഷോപ്പിംഗ്‌  കോംപ്ലെക്സ് 

പുനർ ലേലം /  ടെണ്ടർ  നോട്ടീസ് 

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൌൺസിലിന്റെ   കോട്ടപ്പടി  ഫുട്‌ബോള്‍ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സിലെ എ ബ്ലോക്കിൽ  ഒഴിഞ്ഞു കിടക്കുന്ന 5 മുറികള്‍ സ്‌പോര്‍ട്‌സ് കൌൺസിൽ  അംഗീകരിച്ച ലേല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും  വിധേയമായി 2016  ജൂൺ ഒമ്പതാം തിയതി  വ്യാഴാഴ്ച  രാവിലെ 11 .00 മണിക്ക് മലപ്പുറം എം.എസ്.പി ക്യാമ്പിന് മുന്‍വശത്തെ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ്  കൗസിലിന്റെ   കീഴിലുള്ള ഇന്ദിര പ്രിയദര്‍ശിനി ഇന്റോര്‍ സ്റ്റേഡിയത്തില്‍ വെച്ച് പരസ്യമായി  പുനര്‍ലേലം/ ടെണ്ടര്‍ നടത്തുതാണ്.

 

ടെണ്ടര്‍ ഫോം 07-06-2016 വൈകുന്നേരം  3.00 മണിവരെ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൌൺസിൽ  ഓഫീസില്‍  നിന്നും  ലഭിക്കുന്നതാണ്.  ടെണ്ടര്‍ ഫോം വില 113/- രൂപ ( ഫോം വില + വാറ്റ് ഉള്‍പ്പെടെ) ഓരോ മുറിക്കും പ്രത്യേകമായി   ടെണ്ടര്‍  സമര്‍പ്പിക്കേണ്ടതാണ്.  ടെണ്ടറിനൊപ്പം ഒപ്പു വെച്ച് ലേല നിബന്ധനകളും , നിശ്ചിത നിരത ദ്രവ്യം കൌൺസിൽ  ഖജനാവില്‍ അടച്ച രശീതിയോ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും സ്‌പോര്‍ട്‌സ് കൌൺസിൽ  സെക്രട്ടറിയുടെ  പേരില്‍ എടുത്ത ഡി.ഡി.യോ അടക്കം ചെയ്യേണ്ടതാണ്.  ടെണ്ടറുകള്‍ കവറുകളിലാക്കി  വ്യക്തമായ വിലാസമെഴുതി     ഏതു മുറിക്കുള്ള ടെണ്ടര്‍ എന്ന് പ്രത്യേകം   രേഖപ്പെടുത്തി സീല്‍ ചെയ്ത് നല്‍കേണ്ടതാണ്.  ലേല ദിവസം രാവിലെ 10.30 മണിവരെ  ടെണ്ടര്‍ സ്വീകരിക്കുന്നതാണ്. ടെണ്ടര്‍ നല്‍കിയ വ്യക്തിക്ക്   ടെണ്ടറിനു പുറമെ അതേ  മുറിക്കുള്ള ലേലത്തിലും പങ്കെടുക്കണമെന്നുണ്ടെങ്കിൽ  നിശ്ചിത തുകക്കുള്ള നിരതദ്രവ്യവും  ടെണ്ടറിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട് എന്ന സത്യ പ്രസ്താവന രേഖാമൂലം നല്‍കി ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്.  ലേലത്തിനുള്ള നിരതദ്രവ്യം  അതേദിവസം  രാവിലെ 10.30 വരെ  സ്വീകരിക്കുതാണ്.  പട്ടികയില്‍ ഒരോ മുറിക്കും  നേരെ  കുറഞ്ഞ  ഡെപ്പോസിറ്റ് തുകയും  നിശ്ചിത പ്രതിമാസ ലൈസന്‍സ് ഫീസ്, നിരതദ്രവ്യം  എന്നിവയാണ് കാണിച്ചിരിക്കുന്നത്.  ടെണ്ടര്‍/പുനര്‍ ലേലത്തില്‍  പങ്കെടുക്കുന്നതിന്  നിയമാനുസൃത  തിരിച്ചറിയല്‍ കാര്‍ഡോ സർട്ടിഫിക്കറ്റോ കൊണ്ടുവരേണ്ടതാണ്.  ഡെപ്പോസിറ്റ് തുകയിന്‍മേലാണ്  പുനര്‍ലേലം/ടെണ്ടര്‍ നടത്തുന്നത്.  ഒരു മുറിയുടെ ലേലം കഴിഞ്ഞാല്‍   പ്രസ്തുത മുറിക്ക് ലഭിച്ച ടെണ്ടര്‍ തുറക്കുന്നതും  കൂടുതല്‍ തുക നല്‍കുവാന്‍ തയ്യാറായ വ്യക്തിയുടെ  പേരില്‍ ലേലം /ടെണ്ടര്‍ താല്‍ക്കാലികമായി ഉറപ്പിക്കുന്നതും  സ്‌പോര്‍ട്‌സ് കൌൺസിൽ  തീരുമാനത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.  കൌൺസിലിന്റെ  അംഗീകാരം ലഭിച്ച് നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം മുഴുവന്‍  ഡെപ്പോസിറ്റ് തുകയും  ലേല വ്യവസ്ഥ പ്രകാരമുള്ള  മറ്റു ഡെപ്പോസിറ്റുകളും  ഈ ഓഫീസില്‍ അടവാക്കി നിശ്ചിത  വിലക്കുള്ള മുദ്രപത്രത്തില്‍ ഉടമ്പടി ഒപ്പുവെച്ചു സമര്‍പ്പിക്കേണ്ടതാണ്. 

  മുറികളില്‍ മത്സ്യം, മാംസം, കോഴി, സ്‌പോടക വസ്തുക്കള്‍, രാസ വസ്തുക്കള്‍, കീടനാശിനി, മദ്യം, മയക്കു മരുന്ന്, കാലാകാലങ്ങളില്‍ സര്‍ക്കാരോ, നഗര സഭയോ നിരോധിക്കുന്ന മറ്റു വസ്തുക്കള്‍ എന്നിവയുടെ  വ്യപാരം നിരോധിച്ചിട്ടുണ്ട്.  പുനര്‍ലേലം/ടെണ്ടര്‍ കാരണം കൂടാതെ നിര്‍ത്തി വെക്കുന്നതിനും  മാറ്റി വെക്കുന്നതിനും സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.  ഏതെങ്കിലും  കാരണവശാല്‍  നിശ്ചിത ദിവസം പുനര്‍ലേലം/ടെണ്ടര്‍ നടത്താന്‍ കഴിയാതെ വരുന്ന പക്ഷം തൊട്ടടുത്ത  പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് പുനര്‍ ലേലം/ടെണ്ടര്‍ നടത്തുന്നതായിരിക്കും.  മറ്റു കാര്യങ്ങള്‍ കൌൺസിൽ  നിശ്ചയിക്കുന്ന നിബന്ധനകള്‍ക്കും തീരുമാനങ്ങള്‍ക്കും വിധേയമായിരിക്കുന്നതാണ്. 

മുറികളുടെ വിവരങ്ങള്‍

--------------------------------------------------------------------------------------------------------------------------------

 ക്രമ    ഷോപ്പ് വിസ്തീർണ്ണം    കുറഞ്ഞ             നിശ്ചിത         നിരത ദ്രവ്യം                നില

നമ്പർ    നമ്പർ        m2            ഡെപ്പോസിറ്റ്       പ്രതിമാസ 

                                                                                            ലൈസൻസ് ഫീസ്

                                                                (രൂപ)                      (രൂപ)

---------------------------------------------------------------------------------------------------------------------------------

 1           AF1               17.23               4 ലക്ഷം                     3,500                          10,000                     ഒന്നാം നില

 2           AF3               17.23               4 ലക്ഷം                     3,500                           10,000                     ഒന്നാം നില

 3           AF5               17.23               4 ലക്ഷം                     3,500                           10,000                     ഒന്നാം നില

 4           AF6               17.23               4 ലക്ഷം                     3,500                           10,000                     ഒന്നാം നില

 5           AF8               17.23               4 ലക്ഷം                     3,500                           10,000                     ഒന്നാം നില

---------------------------------------------------------------------------------------------------------------------------------

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭ്യമാണ്.

 

26-05-2016                                                                                          സെക്രട്ടറി 

ജില്ലാ സ്‌പോര്‍ട്‌സ് കൌൺസിൽ