Malappuram District Sports Council

മലബാര്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ സഹകരത്തോടെ നടത്താന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ ഫുട്ബോള്‍ പ്രേമികളുടെ പൊതുവികാരവും സ്വപ്നവുമായ ജില്ലാതല കജഘ മോഡല്‍ മലബാര്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന് കേരളാ ഫുട്ബോള്‍ അസോസിയേഷന്‍റെ അംഗീകാരം ലഭിച്ച വിവരം മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ.കെ.ബിജു ഐ.എ.എസ്. അവര്‍കള്‍ പ്രഖ്യാപിച്ചു.

മലബാര്‍ മേഖകലയിലുള്ള ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയിലെ ഫുട്ബോളിന്‍റെ സമഗ്ര വികസനത്തിനുമാണ് ഈ ഫുട്ബോള്‍ മേള നടത്തുന്നത്. ജില്ലയിലെ ഫുട്ബോളിന് പ്രധാന്യമുള്ള 8 മേഘലകളില്‍ നിന്നായി പ്രഗല്‍ഭരായ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകൃത ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നാഷ്ണല്‍ ഇന്‍റര്‍നാഷ്ണല്‍ ഫുട്ബോള്‍ താരങ്ങളെയും സെലിബ്രിറ്റിയായി പ്രഗല്‍ഭമുന്‍ ഇന്‍റര്‍നാഷ്ണല്‍ താരങ്ങളുയും ഉള്‍പ്പെടുത്തിയാണ് ഈ മത്സരം നടത്താന്‍ ഉദ്ദേശിക്കുന്നത്.

മഞ്ചേരി ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം എന്നിവയില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.

ഇതില്‍ നിന്നു കിട്ടുന്ന വരുമാനം ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ പ്രധാന സ്റ്റേഡിയങ്ങളായ മഞ്ചേരിയിലെ ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സിന്‍റെയും കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തിന്‍റെയും ഫ്ളഡ് ലൈറ്റ് അടക്കമുള്ള വിപുലീകരണത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കൂടാതെ പൊതുവായി മറ്റു കായികവികസനത്തിനും പദ്ധികള്‍ക്കും, ഒരു നിശ്ചിത ശതമാനം തുക മത്സരത്തിനു പങ്കെടുക്കുന്ന 8 പ്രാദേശിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ അക്കാദമികളും ഫുടാബോള്‍ നഴ്സറികളും ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.കൂടാതെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ജില്ലാതല ഫുട്ബോള്‍ അക്കാദമികളും നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.

പ്രീമിയര്‍ ലീഗിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ബഹു : മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ.കെ.ബിജു ഐ.എ.എസ്. ചെയര്‍മാനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ.എ.ശ്രീകുമാര്‍ കണ്‍വീനറുമായി ഔരു കമ്മിറ്റിയെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ചുമതല പെടുത്തിയിട്ടുണ്ട്. മറ്റു മത്സരങ്ങളുടെയെല്ലാം ഷ്യെൂളുകള്‍ പരിശോധിച്ച് 2015 ഏപ്രില്‍ മാസത്തിലാണ് മത്സരങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.