Malappuram District Sports Council

പൈക്ക പദ്ധതി

നമ്മുടെ ജന സംഖ്യയുടെ എഴുപതു ശതമാനത്തോളം വരുന്ന കുട്ടികളുടെയും, കൗമാര പ്രായക്കാരുടെയും, ചെറുപ്പക്കാരുടെയും സര്‍വതോമുഖമായ വികാസത്തില്‍ സ്പോര്‍ട്സിനും കായിക വിദ്യാഭ്യാസത്തിനും നിര്‍ണ്ണായകമായ പങ്കു വഹിക്കാനുണ്ട്. സ്പോര്‍ട്സ് മേഖലയുടെ വികാസം യുവജനങ്ങളുടെ യുവജനങ്ങളുടെ വികാസത്തിന്‍റെ ഭാഗമാണെന്നും, യുവജനങ്ങളുടെ വികാസം ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നുമുള്ള കാഴ്ചപ്പാടോടുകൂടി ദേശീയ സ്പോര്‍ട്സ് നയം 2011 സ്പോര്‍ട്സിന് വിശാലമായ അടിത്തറ എന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കുന്നു. ഗ്രാമങ്ങളില്‍ വസിക്കുന്ന 75 ശതമാനത്തോളം വരുന്ന 50 കോടി ഗ്രാമീണരായ ജനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാതെ സ്പോര്‍ട്സിന്‍റെ സാര്‍വ്വത്രീകരണം സാധ്യമല്ല എന്ന് മനസ്സിലാക്കി രാജ്യത്തുടനീളം സ്പോര്‍ട്സിന്‍റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കേണ്ടത് ജനങ്ങളെ സ്പോര്‍ട്സില്‍ പങ്കെടുപ്പിക്കുവാന്‍ അത്യാവശ്യമാണ്. കേന്ദ്ര മന്ത്രിസഭ തയ്യാറാക്കിയ വിശാല ദേശീയ സ്പോര്‍ട്സ് നയം 2008ന്‍റെ കരട് ദേശവ്യാപകമായി ഗ്രാമീണ സ്പോര്‍ട്സിന്‍റെ അടിസ്ഥാനസൗകര്യങ്ങളുടെ വര്‍ദ്ധനവിനുള്ള പദ്ധതി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. പഞ്ചായത്ത് യുവ ക്രീഡ ഔര്‍ ഖേല്‍ അഭിയാന്‍ (പൈക്ക) എന്നാണീ പദ്ധതിയുടെ പേര്.

പഞ്ചായത്ത്/ബ്ലോക്ക് തലത്തില്‍ സ്പോര്‍ട്സ് വികസനത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കിയും ഉപകരണങ്ങള്‍ നല്‍കിയും ബ്ലോക്ക്/ജില്ലാ/സംസ്ഥാന/ദേശീയ തലത്തില്‍ വര്‍ഷം തോറും മത്സരങ്ങള്‍ സംഘടിപ്പിച്ചും ലക്ഷ്യങ്ങള്‍ നേടാന്‍ യത്നിക്കുകയാണ്. സ്പോര്‍ട്സിന്‍റെ അടിത്തറ കൂടുതല്‍ വിശാലമാക്കുക സ്പോര്‍ട്സില്‍ മികവു നേടുക എന്നിവയാണ് ഇതിന്‍റെ ലക്ഷ്യങ്ങള്‍.

പ്രസ്തുത പദ്ധതിയില്‍ തെരെഞ്ഞെടുത്ത ഗെയിമുകള്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, പരിശീലനം മത്സരം എന്നിവയാണ് നടപ്പിലാക്കുന്നത്. ആയതില്‍ മത്സരങ്ങളില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും പങ്കെടുക്കാം. അടിസ്ഥാന സൗകര്യം, പരിശീലനം എന്നിവ അപേക്ഷ നല്‍കി അനുവദിച്ച പഞ്ചായത്തുകള്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു. ഓരോ വര്‍ഷവും 100 പഞ്ചായത്തുകളാണ് ഈ പദ്ധതിയില്‍ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കുന്നത്.

ജില്ലയില്‍ പൈക്ക പദ്ധതിയില്‍ അംഗീകരിച്ച് തുക അനുവദിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയും പ്രകാരമാണ്.

2008-09


Grama Panchayath


1. Areacode 6. Karulai
2. Iribiliyam 7. Elamkulam
3. Parappanangadi 8. Tanaloor
4. Angadippuram 9. Vazhayoor
5. Kuttippuram


Block Panchayath

1. Perumbadappa

2009-10


Grama Panchayath


1. Thrikkalangode 8. A.R. Nagar
2. Vallikkunnu 9. Niranaruthur
3. Thazhekode 10. Thirunavaya
4. Pookkottur 10. Thirunavaya
5. Mankada 11. Veliyancode
6. Morayur 12. Tavanur
7. Cherukavu 13. Chungathara


Block Panchayath

1. Tirur 2. Tanur


2010-11:


Grama Panchayath


1. Urangattiri 9. Karuvarakundu
2. Thirurangadi 10. Valancheri
3. Vettathur 11. Marancheri
4. Mampad 12. Thiruvali
5. Thalakkad 13. Kootilangadi
6. Vattamkulam 14. Melattoor
7. Anakkayam 15. Thanur
8. Parappur 16. Alangode

Block Panchayath

1. Kondotti 2. Malappuram

2011-12:


Grama Panchayath


1. Edakkara 7. Puzhakkattiri
2. Pothukal 8. Makkaraparamba
3. Edappatta 9. Kuruva
4. Kalikavu 10. Peruvalloor
5. Alipparamba 11. Pulikkal
6. Pulamanthole

Block Panchayath

1. Wandoor