Malappuram District Sports Council

മലപ്പുറം ജില്ലയിലെ കായിക വികസനവും ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സും

മലപ്പുറം ജില്ലയിലെ കായിക വികസന പരിപാടിയില്‍ ജില്ലയിലെ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കായികസംഘടനകളും ജില്ലയിലെ മറ്റുകായിക പ്രേമികളുംവളരെ നല്ല പങ്ക് വഹിക്കുന്നുണ്ട്. ആയതിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ കായിക വികസന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നുണ്ട്. ജില്ലയിലെ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേനയും നേരിട്ട് വിവിധ വിദ്യാഭ്യാ സസ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്കൂളുകള്‍ക്കും പൈക്ക ഫണ്ടും, തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഫണ്ടും മറ്റു ഫണ്ടുകളും അടിസ്ഥാന വികസനത്തിന് അനുവദിച്ചിട്ടുണ്ട്. ചില സ്കൂളുകള്‍ക്ക് ഇനി പൈക്ക ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുമുണ്ട്.

ഇതിന് പുറമെ മലപ്പുറം ജില്ലയുടെ കായിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്‍റ് ജില്ലക്കായി അനുവദിച്ച ഫുട്ബോള്‍ അക്കാഡമിയും, ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സും സ്ഥാപിക്കുന്നതിന് മഞ്ചേരി നഗര സഭ അനുവദിച്ച 25 ഏക്കര്‍ സ്ഥലം ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് ഫുട്ബോള്‍ അക്കാഡമി സ്ഥാപിക്കുന്നതിന് വേണ്ടി കായിക വകുപ്പിന് കൈമാറുകയുണ്ടായി.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അന്നത്തെ തദ്ദേക സ്വയം ഭരണവകുപ്പ് മന്ത്രി ശ്രീ പാലൊളി മുഹമ്മദ് കുട്ടിചെയര്‍മാനും, സ്പോര്‍ട്സ് വകുപ്പ് മന്ത്രി വൈസ്ചെയര്‍മാനായും, മലപ്പുറം ജില്ലാകലക്ടര്‍ ജനറല്‍കണ്‍വീനറായും, ജില്ലാസ്പോര്‍ട്സ്കൗണ്‍സില്‍ പ്രസിഡണ്ട്കണ്‍വീനറായും ഉള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ജില്ലാ സ്പോര്‍ട് സ്കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ആകെ പദ്ധതിക്ക് തയ്യാറാക്കിയമാസ്റ്റര്‍ പ്ലാന്‍ പ്രകാരം 51.5 കോടിരൂപയില്‍ ഒന്നാം ഘട്ടം പ്രവര്‍ത്തിക്ക് 14,52,93,261 രൂപയുടെ സിവില്‍, ഇലക്ട്രിക്കല്‍, വാട്ടര്‍ സപ്ലൈ, ടര്‍ഫിംഗ്, അടക്കംഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിന് (400 മീറ്റര്‍ അത്ലറ്റിക്സ് ട്രാക്ക്, ഫുട്ബോള്‍ ഫീല്‍ഡ്ടര്‍ഫ് സൗകര്യത്തോടെ ഗ്യാലറി, ഡ്രെയിനേജ്, ഫ്ളഡ്ലൈറ്റ്, ഇലക്ട്രിക്കല്‍ സൗകര്യം, വെള്ളസൗകര്യം, ഹോസ്റ്റല്‍കെട്ടിടം) 2010 ജൂണ്‍ 12 ന് തുടക്കം കുറിക്കുകയുണ്ടായി. ഇപ്പോള്‍ ജില്ലയിലെ മന്ത്രിമാര്‍ രക്ഷാധികാരികളായും, സ്പോര്‍ട്സ് വകുപ്പ് മന്ത്രി ചെയര്‍മാനായും, മഞ്ചേരിഎം.എല്‍.എ വൈസ്ചെയര്‍മായും, മലപ്പുറംജില്ലാകലക്ടര്‍ ജനറല്‍കണ്‍വീനറായും, ജില്ലാ സ്പോര്‍ട്സ്കൗണ്‍സില്‍ പ്രസിഡണ്ട് കണ്‍വീനറായും ഉള്ള ഒരു കമ്മിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്.

പിന്നീട് വിവിധ ഘട്ടങ്ങളിലായി പ്രാക്റ്റീസ് ഗ്രൗണ്ട്, ടെബിള്‍ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്‍റണ്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ഹാന്‍റ്ബോള്‍, തുടങ്ങിയ ഇന്‍ഡോര്‍ ഗെയിംമുകള്‍ നടത്താവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, സിമ്മിംഗ് പൂള്‍, ക്രിക്കറ്റ് അടക്കമുള്ള വിവിധ മത്സരങ്ങളും പരിശീലനവും നടത്തുന്നതിനാവശ്യമുള്ള ഗ്രൗണ്ട്, ചെറിയകുട്ടികള്‍ക്ക് പരിശീലിക്കാനുള്ള സ്പോര്‍ട്സ് പാര്‍ക്ക്, മറ്റു തുറസ്സായ സ്ഥലങ്ങളില്‍ ഓപ്പണ്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, ടെന്നീസ്കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഖൊ-ഖൊ, കബഡി, മാര്‍ഷ്യല്‍ കളിയിനങ്ങളായ കളരി, ജുഡോ, റസ്സലിംഗ്, തൈക്കോണ്ടോ, വുഷുതുടങ്ങിയവ നടത്തുന്നതിനുള്ള മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിംനിഗ് സെന്‍റര്‍, സ്പോര്‍ട്സ് മെഡിസിന്‍ സെന്‍റ്ര്‍, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഒന്നാം ഘട്ട പ്രവര്‍ത്തിക്ക്വരുന്ന 14,52,93,261 രൂപയും കൂടാതെ ആര്‍ക്കിടെക്റ്റ് ഫീസ്, കണ്‍സല്‍ട്ടന്‍റായ കിറ്റ് േകാലി മിറ്റഡിന്‍റെ ഫീസ്എന്നിവ 87 ലക്ഷം രൂപ അടക്കം ആകെ 15.4 കോടിരൂപ ചിലവ് പ്രതീക്ഷിക്കുന്നു. കൂടാതെ മഞ്ചേരിഎം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടിരൂപയുടെ റോഡ് പ്രവര്‍ത്തിയും നടക്കുന്നു. പി.ഡബ്ള്യൂ.ഡി ഫണ്ട് ഉപയോഗിച്ച് 1 കോടിരൂപയുടെ പ്രവര്‍ത്തിഗെയ്റ്റ്വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുംലഭ്യമായ 6.25 കോടി രൂപയും, എം.എല്‍.എ ഫണ്ടില്‍ നിന്നും 20 ലക്ഷംരൂപയും, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 4 കോടിയോളം രൂപയും ഇതുവരെ ലഭിച്ചതടക്കം 10.50 കോടിരൂപ ഈ സംരഭത്തിന് സാന്പത്തിക സഹായം ലഭിക്കുകയുണ്ടായി. ആയത് മുഴുവനും വിനിയോഗിക്കുകയും ചെയ്തു. ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം 2 മാസംകൊണ്ട് പൂര്‍ത്തിയാക്കാവുന്നതാണ്. 85% നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രസ്തുത ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിന് ഇനി 5 കോടിയോളംരൂപ ഇനി ആവശ്യമാണ്.

ആയത് വിവിധ രീതിയില്‍ ജില്ലയില്‍ നിന്നും സ്വരൂപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ആയതിന് എല്ലാവരുടെയും പൂര്‍ണ്ണ പിന്‍തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. കൂടാതെ ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് എല്ലാവരുടെയും സഹായവും പിന്‍തുണയും അഭ്യര്‍ത്ഥിക്കുന്നു.